അവന്റെ സൗന്ദര്യത്തില്‍ അവന്‍ വല്ലാതെ അഹങ്കരിച്ചിരുന്നു. വളരെ ആരോഗ്യമുള്ള ശരീരം. വളരെ ലോലമായ ഹൃദയം ഇതായിരുന്നു അവന്റെ പ്രത്യേകത. സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
ആയിടയ്‌ക്കാണ് ഇന്റര്‍നെറ്റ് എന്ന മഹത്ത്‌വല്‍ക്കരണത്തെക്കുറിച്ച് അറിഞ്ഞത്. ഒരുപാട് ഒരുപാട് പഠിക്കാനും കളഇക്കാനും ഇന്റെര്‍നെറ്റ് സഹായിക്കും. അതായിരുന്നു സുഹൃത്തുക്കള്‍ അവനെ പഠിപ്പിച്ചത്. എന്തായാലും ഇന്റര്‍നെറ്റ് എന്ത് എന്ന് പഠിക്കാന്‍ അവന്‍ കഫേയില്‍ എത്തി.
തിരക്കാണ്.... അവന് അത്ഭുതം തോന്നി. ഇത്രയും പേര്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. അവന്‍ സ്വയം തോന്നി അവന്‍ വല്ലാ് വൈകിപ്പോയി...
കുറച്ചുനേരം ഇരുന്നു. ആള്‍ ഒഴിയുന്നില്ല. വിഷമത്തോടെ അവന്‍ മടങ്ങി. പിറ്റേദിവസം രാവിലെ അവന്‍ കഫേയില്‍ എത്തി. ഇന്റര്‍നെറ്റ് ഓപ്പണ്‍ ചെയ്‌തു. ഒന്നും മനസ്സിലായില്ല. എന്നാല്‍ അവനെ പഠിപ്പിക്കാന്‍ കഫേയുടെ ഉടമ തയ്യാറായിരുന്നു. പുതിയ ഇരയെ സമീപിക്കുന്ന ലാഘവത്തോടെവന്‍ അവനെ പഠിപ്പിച്ചു. അപ്പോഴും അവന് മൗസ് കയ്യില്‍ വഴങ്ങുന്നുായിരുന്നില്ല. കുറെ വെബ് അഡ്രസ്സുകള്‍ തുറക്കാനും ക്ലോസ്സ് ചെയ്യാനും പഠിച്ചു. അതായിരുന്നു ഇന്റര്‍നെറ്റ് ബ്രൗസിംഗ്. ഒരു രസം തോന്നുന്നില്ല. അവന് ബോറടിച്ചു. അവന്റെ ബോറടി മാറ്റാനായി കഫേ ഉടമ അവനെ ചാറ്റിംഗ് പഠിപ്പിച്ചു.
കൊള്ളാം ചാറ്റിംഗ് പഞ്ചാരയുടെ പുതിയ മുഖം. അവന് നന്നായി ഇഷ്‌ടപ്പെട്ടു. വാക്കുകള്‍ പരമാവധി കുറച്ചു ടൈപ്പ് ചെയ്യാന്‍ അവന്‍ പഠിച്ചു. കുറച്ചു നേരം കഴിഞ്ഞ് ഒരു സുഹൃത്തിനെയും അല്ല പെണ്‍സുഹൃത്തിനെയും സ്വന്തമാക്കി അവന്‍ സന്തോഷത്തോടെ മടങ്ങി.
ദിവസങ്ങള്‍ വന്നുപോയി. മൗസ് കയ്യില്‍ വെറും കളിപ്പാട്ടമായി അവന്‍ കംപ്യൂട്ടറുമായി കൂടുതല്‍ അടുത്തു. പ്രണയത്തിനു പുതിയ ഭാവങ്ങള്‍ ആ സുഹൃത്ത് അവന് സമ്മാനിച്ചു. സമയം നോക്കി പ്രേമം കൊള്ളാം. കാര്യം വളരെ വേഗം മുന്നേറി. അവന്‍ മനസ്സിലാക്കി ഇതാണ് ഇന്റര്‍നെറ്റ് പ്രണയം.
ക്യാമറകളും ഹെഡ്‌ഫോണുകളും ഉായിരുന്നിട്ടും അതൊന്നും അവള്‍ക്കില്ലായിരുന്നതിനാല്‍ അവനും ഉപയോഗിച്ചില്ല. പഴയ തമിഴ് ചിത്രങ്ങള്‍ കാണുന്ന ലാഘവം. കാണാതെ ഒരു പ്രണയം. ഉറക്കമില്ല. ഊണില്ല കംപ്യൂട്ടറിന്റെ മുന്നില്‍ മാത്രം അവന്‍ അറിഞ്ഞില്ല, അവന്റെ ആരോഗ്യം നാള്‍ക്കുനാള്‍ കുറഞ്ഞുവന്നു. അവന് അത്ഭുതം കാണാതെ വാക്കുകള്‍ കൊുമാത്രം ഇത്രയും പ്രണയിക്കാന്‍ കഴിയുമോ. അവന്‍ ഇന്റര്‍നെറ്റിനെ വല്ലാതെ ആരാധിച്ചു.
അവന്‍ വീട്ടില്‍ കംപ്യൂട്ടര്‍ എടുക്കാന്‍ നിര്‍ബന്ധം കൂട്ടി. പഠനത്തിനു സഹായം ആകും എന്ന വിശ്വാസത്തോടെ. അവന് ഒരു കംപ്യൂട്ടര്‍ വാങ്ങികൊടുത്തു. കൂടെ ഇന്റര്‍നെറ്റും. സന്തോഷം അവന്‍ വീട്ടില്‍ ആയി, സകല സമയവും. വീട്ടുകാര്‍ക്കും സന്തോഷം.
ദിവസങ്ങള്‍ കഴിഞ്ഞു. അവരുടെ മെസേജുകള്‍ ഓഫ്‌ലൈന്‍ മെസേജുകള്‍ ആയി കുറഞ്ഞു. അവന്‍ ഓര്‍ത്തു പാവം അവള്‍ക്കു കണക്ഷന്‍ കിട്ടാത്തതാകും. പതിയെ പതിയെ കുറഞ്ഞു മെസേജുകള്‍ ഇല്ലാതായി.
അവന്‍ ആ ഭ്രാന്തമായ അവസ്ഥയില്‍ ആയി. അവന്‍ ആശുപത്രിയില്‍ അഡ്‌മിറ്റ് ആയി. ബോധം ഇടക്കിടെ മാത്രം ബോധം വരുമ്പോള്‍ ഒന്നു മാത്രം കണക്ഷന്‍ കിട്ടുന്നില്ല.... പ്രണയത്തിന്റെ പുതിയ ഭാവത്തിന് ഒന്നും ഇല്ലാതെ ആരംഭവും ഒന്നു ഇല്ലാതെ അവസാനവും. കൊള്ളാം അവന്റെ ഈ ചോദ്യത്തിനു ഡോക്‌ടര്‍മാര്‍ക്കുേേപാലും മറുപടി ഉായിരുന്നില്ല...
ഇടയ്‌ക്കു ബോധം വീണ അവന്‍ ഒരു ഇന്റര്‍നെറ്റ് സംസാരം കേട്ടു.
ബോ ഈ ചാറ്റിംഗ് സമയം പോകാന്‍ എന്തു രസമാ. ഓരോരുത്തരുടെ പ്രണയഭാവങ്ങള്‍ കാണണം. ഫീമെയില്‍ എന്ന വാക്കുകേട്ടാല്‍ മതി ഒഴുകും. ഇവനെയൊക്കെ കൊ് ഒരു രക്ഷയുമില്ല. ചാറ്റ്‌റൂമില്‍ കയറിയാല്‍ എത്ര പേരാ ചാറ്റിംഗിന് വരുന്നത്. എങ്ങനെ അഡ്‌ജസ്റ്റ് ചെയ്യുന്നത് ഹോ ഭയങ്കരം....
ഈ സംസാരം എവിടെ നിന്ന് എന്നറിയാന്‍ അവന്റെ കാതിനൊപ്പം കണ്ണുകളും നീങ്ങിയില്ല. കാരണം കാഴ്‌ച ഇന്റര്‍നെറ്റ് അപ്പോഴേക്കും കൊുപോയി കഴിഞ്ഞിരുന്നു.
കാലം എത്ര വേഗത്തില്‍ പോയാലും ഹൈ സ്‌പീഡ് ബ്രൗസിംഗ് വേഗം കൂടിവന്നാലും കാണുമ്പോള്‍ കണ്ണുകള്‍ക്ക് ആദ്യം കൈമാറുന്ന മെസേജ് അത് ഒരിക്കലും മായില്ല....
പ്രണയം പ്രായഭേദമില്ലാത്ത വികാരം അത് ഒരിക്കലും യന്ത്രവത്‌കരണത്തിന്റെ സഹായത്തോടെ സമീപിക്കാതിരിക്കുക എന്ന മുദ്രാവാക്യം മുഴക്കാന്‍ അവന് അപ്പോള്‍ തോന്നി. കഴിഞ്ഞില്ല. അവന്‍ സ്വയം പഴിച്ചു. ഇന്റര്‍നെറ്റില്‍ ഉപയോഗമുള്ള സൈറ്റുകള്‍ ഒരുപാട് ഉായിരുന്നിട്ടും അത് കാണാതെ കാണാതെ പോയി. കാരണം അന്നേ അവന്റെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചിരുന്നു